പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാഷ് ആരെന്നു വ്യക്തമാണെന്നും രാഹുലും ഫെന്നിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ടെന്നു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു.
എം.എ. ഷഹനാസിന്റെ ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേരത്തെ ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവച്ചുവെന്നും സുരേഷ് ബാബു പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫിക്ക് ഷഹനാസ് മുന്നറിയിപ്പ് നൽകിയിരുന്നു. അതു വകവെയ്ക്കാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനൈക്കിയതെന്നും ഷാഫി അന്നേ നടപടി എടുത്തിരുന്നുവെങ്കില്‍ ഒരു പെൺകുട്ടിക്കും ഈ ഗതി വരില്ലായിരുന്നുവെന്നും സുരേഷ് ബാബു മാധ്യമങ്ങളോടു പറഞ്ഞു.